മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ രണ്ടാം പ്രതി അലീനയുടെ പങ്ക് വ്യക്തമാകുന്ന ശബ്ദരേഖ ട്വന്റിഫോറിന്. ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് ഒന്നാം പ്രതി സിന്ധുവിന്റെ മൊഴി. കേസ് രജിസ്റ്റർ ചെയ്ത ശേഷം സിന്ധു ഒളിവിൽ കഴിഞ്ഞത് ഗുണ്ട നേതാവിന്റെ ഫ്ലാറ്റിൽ ആണെന്നാണ് വിവരം. സെക്സ് റാക്കറ്റിന് ഗുണ്ട ബന്ധവും അന്വേഷണ സംഘം കണ്ടെത്തി.
കേസിലെ അഞ്ചാം പ്രതി റഹ്മത്തിനെ കുറിച്ചും അലീനയുടെ സംഭാഷണത്തിൽ പരാമർശമുണ്ട്. സെക്സ് റാക്കറ്റിന്റെ ഗുണ്ട ബന്ധം അന്വേഷണ സംഘം കണ്ടെത്തി. പ്രതി സിന്ധു കൊച്ചിയിലെ ഗുണ്ട ഔറംഗസേബിന് പണം നൽകി എന്നും കണ്ടെത്തൽ. നാലാം പ്രതി അലീനയുടെ സുഹൃത്താണ് ഇയാൾ. ഔറംഗസേബിനെയും എസ്ഐടി ചോദ്യം ചെയ്യും.
സിന്ധു 14 വർഷത്തിൽ അധികമായി വിദേശത്ത് ബിസിനസ്സ് ചെയ്യുന്നു. സിന്ധു വിദേശത്തേക്ക് കൊണ്ടുപോയ യുവതികളുടെ കണക്ക് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. സിന്ധു സെക്സ് റാക്കറ്റിന്റെ ഭാഗമായത് എപ്പോൾ മുതൽ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചു.കേസ് രജിസ്റ്റർ ചെയ്ത ശേഷം സിന്ധു ഒളിവിൽ കഴിഞ്ഞത് ഗുണ്ട നേതാവിന്റെ ഫ്ലാറ്റിൽ എന്നാണ് വിവരം. സെക്സ് റാക്കറ്റ് നിയന്ത്രിച്ചിരുന്നതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.



