ന്യൂ​ഡ​ല്‍​ഹി: വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ് ഈ ​സ​ര്‍​ക്കാ​രി​ന് വേ​ണ്ടി പോ​രാ​ടി​യ​തെ​ന്നും അ​വ​രു​ടെ ശ​ബ്ദ​മാ​യി​രി​ക്കും സ​ര്‍​ക്കാ​രി​നെ ന​യി​ക്കു​ക​യെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

വി.​ഡി.​സ​തീ​ശ​ന്‍ ജി​ക്കും മു​ഴു​വ​ന്‍ മ​ന്ത്രി​സ​ഭ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍, അ​വ​ര്‍ ഇ​നി ഓ​രോ കേ​ര​ളീ​യ​ന്‍റെ​യും ശ​ബ്ദ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും എ​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ച​ത്. വി.​ഡി. സ​തീ​ശ​ന്‍ മ​ന്ത്രി​സ​ഭ​യെ അ​ഭി​ന​ന്ദി​ച്ചു​ള്ള കു​റി​പ്പി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നേ​യും രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ത്യേ​കം പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്.

പ്ര​ചാ​ര​ണ​ത്തി​ന് മു​ന്‍​നി​ര​യി​ല്‍ നി​ന്ന് നേ​തൃ​ത്വം ന​ല്‍​കി​യ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് ന​ന്ദി​യെ​ന്നാ​ണ് രാ​ഹു​ല്‍ കു​റി​ച്ച​ത്. വി​ജ​യം ഈ ​പ്ര​ചാ​ര​ണ​ത്തി​ല്‍ അ​ക്ഷീ​ണം ത്യാ​ഗം ചെ​യ്ത ഓ​രോ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​നും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും രാ​ഹു​ല്‍ കു​റി​ച്ചു.