എം വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ലത്തീന്‍ സഭ. സഭയെ വോട്ട് ബാങ്ക് ആയി ആയി മാത്രം കണ്ടെന്നും പൂര്‍ണ്ണമായി അവഗണിച്ചെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിമര്‍ശിച്ചു. തീരദേശത്തെ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ നിര്‍ണായക വഹിച്ചെന്ന് അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.

യുഡിഎഫിന്റെ മന്ത്രിമാരെ തീരുമാനിച്ചതില്‍ സഭയ്ക്ക് കടുത്ത നിരാശയെന്ന് യൂജിന്‍ പെരേര പറഞ്ഞു. എം വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതിലാണ് കടുത്ത അമര്‍ഷവും അതൃപ്തിയും അറിയിച്ചത്. ലത്തീന്‍ സഭയെ വോട്ട് ബാങ്ക് ആയി ആയി മാത്രം കണ്ടുവെന്നും ലത്തീന്‍ സഭയെ പൂര്‍ണ്ണമായി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പുമാകും.