ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെ ജൂനിയർ ടീം മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് നീക്കിയ ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ നായകൻ ജൂഡ് ഫെലിക്സ്. ശ്രീജേഷിനെ ഹോക്കി ഇന്ത്യ അപമാനിക്കുകയായിരുന്നുവെന്നും ഇന്ത്യൻ പരിശീലകരോടുള്ള ഫെഡറേഷന്റെ മനോഭാവം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ഒളിമ്പിക്സിന് പിന്നാലെ ജൂനിയർ ടീമിന്റെ ചുമതലയേറ്റ ശ്രീജേഷിനെ മാറ്റി ഫ്രഞ്ച് പരിശീലകൻ ഫ്രെഡറിക് സോയസിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.