സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്. ഇന്ന് പവന് 1640 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 1,17,400 രൂപയായി. ഗ്രാമിന് 205 രൂപ കുറഞ്ഞ് 14,675 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ റെക്കോർഡ് കുതിപ്പിനാണ് വിപണി സാക്ഷ്യം വഹിച്ചത്. രാജ്യത്ത് സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് ഈ വില വർദ്ധനവ് ഉണ്ടായിരുന്നത്. 240 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത്.