രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വെള്ളിയാഴ്ച ലിറ്ററിന് 3 രൂപയുടെ വർദ്ധനവുണ്ടായതോടെ, ഇതിന്റെ പ്രത്യാഘാതങ്ങൾ മറ്റ് മേഖലകളിലേക്കും വ്യാപിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം കേരളത്തിൽ പെട്രോൾ ലിറ്ററിന് 110.25 രൂപയായും ഡീസൽ 99.69 രൂപയായും ഉയർന്നു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വർദ്ധിക്കുന്നത് കണക്കിലെടുത്ത് ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. എന്നാൽ ഈ വിലവർദ്ധനവ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.