നീറ്റ് (NEET) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായും പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ നീറ്റ് പുനഃപരീക്ഷ ജൂൺ 21-ന് നടത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

“ഗസ് പേപ്പർ” (Guess Papers) എന്ന പേരിൽ പ്രചരിച്ച ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിൽ നിന്നുള്ളവയാണെന്ന് സർക്കാർ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മെയ് 3-നാണ് പരീക്ഷ നടന്നത്. എന്നാൽ മെയ് 7-ഓടെ തന്നെ, പ്രചരിക്കുന്ന ചില ചോദ്യപേപ്പറുകളിലെ ചോദ്യങ്ങൾ പരീക്ഷയിലെ യഥാർത്ഥ ചോദ്യങ്ങളുമായി ഒത്തുപോകുന്നതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പരാതി ലഭിച്ചു.