12 വര്‍ഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ച ശിശുരോഗ വിദഗ്ധന്‍ അറസ്റ്റില്‍. 46 വയസുള്ള പ്രതി 12 വര്‍ഷത്തിലേറെയായി കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു. ജര്‍മ്മനിയിലെ ബര്‍ലിനിനടുത്തുള്ള ബ്രാന്‍ഡന്‍ബര്‍ഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തല്‍.
റാഥെനോവിലെയും നൗവെനിലെയും ക്ലിനിക്കുകളില്‍ ജോലി ചെയ്തിരുന്ന പ്രതി 130 കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. 2013 ഡിസംബര്‍ ഒന്നിനും കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനുമിടയിലാണ് കുറ്റകൃത്യങ്ങള്‍ നടന്നത്. റാഥെനോ ആശുപത്രിയില്‍ ചികിത്സക്കായെത്തിയ കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ ഒരമ്മ നല്കിയ പരാതിയെ തുടര്‍ന്നാണ് ശിശുരോഗ വിദഗ്ധന്‍ അറസ്റ്റിലായത്.



