തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യി​ൽ ക​രു​ത്താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. വി​മ​ത​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രി​ക്ക​ലും ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ചെ​ന്നി​ത്ത​ല ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന നി​യ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കി​ല്ല. അ​ദ്ദേ​ഹം ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​യ​താ​യാ​ണ് വി​വ​രം.

ത​ന്‍റെ സീ​നി​യോ​രി​റ്റി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ച്ച​ട​ക്കം പാ​ലി​ച്ചി​ട്ടും ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ടെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭ​യി​ലും താ​ൻ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചിരുന്നു.