ന്യൂഡൽഹി: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം എല്ലാ എംഎൽഎമാരും ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനുള്ള കാരണം തനിക്ക് പറയാനാകില്ല.എംഎൽഎമാരും മുതിർന്ന നേതാക്കളും പറഞ്ഞ അഭിപ്രായം ഹൈക്കമാൻഡിന് മുന്നിൽ എത്തിച്ചു.
ഹൈക്കമാൻഡ് തീരുമാനമാണ് പുറത്തുവന്നത്. ഹൈക്കമാൻഡും നിരവധി പേരെ വിളിപ്പിച്ച് അഭിപ്രായം തേടിയെന്നും അവർ പറഞ്ഞു.
ജനവികാരം സതീശനൊപ്പമല്ല യുഡിഎഫിനൊപ്പമായിരുന്നു. സതീശന് വേണ്ടി കരഞ്ഞത് മാധ്യമങ്ങളല്ലേ അതെന്താണ് നിങ്ങൾ പറയാത്തതെന്നും അവർ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല. സത്യപ്രതിജ്ഞ സംബന്ധിച്ച തീയതി അന്തിമമാക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.



