ഇറാൻ – യുഎസ് യുദ്ധത്തോടെ ലോകമെങ്ങും വലിയ ആശങ്കയിലായിരുന്നു. ആ ആശങ്ക പതുക്കെ പതുക്കെയെങ്കിലും യാഥാർത്ഥ്യമാകാൻ പോകുന്നുവെന്ന് സൂചന. നിലവിൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളുടെ കൈവശമുണ്ടായിരുന്ന എണ്ണ സംഭരണം പുതിയ ഇറക്കുമതി സാധ്യമാകാതായതോടെ വലിയ തോതിൽ ഇടിഞ്ഞു. ഇതോടെ പല രാജ്യങ്ങളിലും പാചകവാതക, പെട്രോൾ തുടങ്ങിയവയുടെ ലഭ്യതയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ പെട്രോൾ, പചകവാതക വില കുതിച്ചുയരുകയാണ്. ഇവയുടെ കരിഞ്ചന്തകളും സജീവമായി. അതേസമയം യുദ്ധം നിർത്താൻ തയ്യാറാകാത്ത അമേരിക്ക പ്രതിസന്ധി ഇനിയും രൂക്ഷമാക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
1,500 ചരക്ക് കപ്പൽ, 20,000 നാവികർ
ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ആഗോള ഷിപ്പിംഗ് തടസപ്പെട്ടു. ഹോർമൂസിന് സമീപത്തായി ഏതാണ്ട് 15,000 ചരക്ക് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഏതാണ്ട് 20,000 -ത്തോളം നാവീകരും ഈ കപ്പലുകളിൽ കുടുങ്ങിക്കിടക്കുയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സമുദ്ര വകുപ്പ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മെയ് 8 -ന് പനാമയിൽ നടന്ന അമേരിക്കകളുടെ മാരിടൈം കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (IMO) തലവൻ ആർസെനിയോ ഡൊമിംഗ്വസ് സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തി. ഹോർമൂസിൽ കുടുങ്ങിക്കിടക്കുന്ന നാവികർ നിരപരാധികാളെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഈ മേഖലയിൽ വാണിജ്യ കപ്പലുകൾക്കെതിരെ 30-ലധികം അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും അക്രമണങ്ങളിൽ കുറഞ്ഞത് 10 നാവികർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.



