പാ​റ്റ്ന: ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ നാ​ര​ങ്ങ പ​റി​ച്ച​തി​ന് 12കാ​ര​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​സ്ഥാ​വ​ൻ പി​എ​സ് ഏ​രി​യ​യി​ലെ ശ​ക്ര​വ​ൺ ഗ്രാ​മ​ത്തി​ലാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ശു​ഭം കു​മാ​ർ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന ദി​വ​സം വീ​ടി​നു​സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ശു​ഭം. ഈ ​സ​മ​യം അ​ടു​ത്ത വീ​ട്ടി​ലെ നാ​ര​ങ്ങാ​മ​ര​ത്തി​ൽ​നി​ന്നും ഒ​രു നാ​ര​ങ്ങ താ​ഴെ വീ​ണു. ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി ഈ ​നാ​ര​ങ്ങ എ​ടു​ത്തു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

അ​നു​വാ​ദം കൂ​ടാ​തെ നാ​ര​ങ്ങ എ​ടു​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ വീ​ട്ടു​ട​മ പ​ന്ത്ര​ണ്ടോ​ളം പേ​രെ​യും കൂ​ട്ടി ശു​ഭ​മി​നെ മൃ​ഗീ​യ​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​നു​വാ​ദം കൂ​ടാ​തെ മ​ര​ത്തി​ൽ​നി​ന്നും നാ​ര​ങ്ങ പ​റി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്നും, എ​ന്നാ​ൽ താ​ഴെ വീ​ണ നാ​ര​ങ്ങ​യാ​ണ് കു​ട്ടി എ​ടു​ത്ത​തെ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​വി​ടെ വ​ലി​യ​തോ​തി​ൽ ജ​ന​ങ്ങ​ൾ സം​ഘ​ടി​ക്കു​ക​യും മൃ​ത​ദേ​ഹ​വു​മാ​യി പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ഷ​യ​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്, പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​തെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ പ​ക്ഷം.

തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് ഇ​വ​രെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ അ​റ​സ്റ്റു​ചെ​യ്ത​താ​യി എ​സ്പി ഭ​ര​ത് സോ​ണി​യെ ഉ​ദ്ധ​രി​ച്ച് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ‘പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. കു​റ്റ​ക്കാ​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ല​ഭ്യ​മാ​ക്കും. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.’ എ​സ്പി അ​റി​യി​ച്ചു.