കോഴിക്കോട്: മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ വി.ഡി.സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ. മുഖ്യമന്ത്രിയാകാൻ വി.ഡി.സതീശൻ യോഗ്യനാണ്. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിന്റെ വിജയം വിസ്മയമല്ല. ജനങ്ങൾ ആഗ്രഹിച്ച മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തിൽ വരുന്നവർ മനസിലാക്കണം.
ഇത്രയും ഭൂരിപക്ഷം കൊടുത്ത ജനത്തോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായിരിക്കുന്നത്. സതീശൻ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ കാൽക്കുലേഷൻ എല്ലാം ശരിയായിരുന്നു. വളരെ ആത്മാർത്ഥമായി പ്രവർത്തിച്ച മുസ്ലീം ലീഗിന്റെ പ്രകടനവും കാണാതെ പോവരുതെന്ന് അദ്ദേഹം പറഞ്ഞു.



