വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കു​മെ​തി​രേ കോ​ഴി​ക്കോ​ട്ടും പോ​സ്റ്റ​റു​ക​ള്‍. കെ​സി നി​ങ്ങ​ളു​ടെ ആ​ളാ​യി​രി​ക്കാം പ​ക്ഷെ ജ​ന​ത്തി​ന് സ്വീ​കാ​ര്യ​ന​ല്ലെ​ന്ന് പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു.

ജ​യി​ക്കാ​നാ​യി മാ​ത്രം വ​യ​നാ​ട്ടി​ലേ​ക്ക് വ​ര​രു​ത്. ജ​നം നി​ങ്ങ​ളോ​ട് പൊ​റു​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്. കോ​ഴി​ക്കോ​ട്ട് കാ​ര​ശേ​രി​യി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്. വ​യ​നാ​ട് ലോ​ക്സ​ഭ മ‍​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കാ​ര​ശേ​രി.

ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ലിനും പ്രി​യ​ങ്കയ്ക്കുമെതിരേ വ​യ​നാ​ട്ടി​ൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.
വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും വ​യ​നാ​ട് ഇ​നി അ​ടു​ത്ത അ​മേ​ഠി​യാ​യി മാ​റു​മെ​ന്നു​മാ​ണ് പോ​സ്റ്റ​റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​റു​മൊ​രു പെ​ട്ടി​യെ​ടു​പ്പു​കാ​ര​നാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ര​ളം മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.