10 വർഷം നീണ്ട ഔദ്യോഗിക വസതിയിലെ താമസം അവസാനിപ്പിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറി. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലേക്കാണ് താമസം മാറിയത്. ഡൽഹിയിൽ നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഈ വീട്ടിലേക്കാണ് അദ്ദേഹം വന്നത്. 

നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി, ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് നേരത്തെ തന്നെ ഒഴിഞ്ഞിരുന്നു. പുതിയ വീട്ടിലെത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും സ്ഥലത്ത് എത്തിയിരുന്നു.