ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​ടി​യ അ​ട്ടി​മ​റി വി​ജ​യ​ത്തി​ന് പി​ന്നാ​ലെ, മു​ഖ്യ​മ​ന്ത്രി വി​ജ​യ് ത​ന്‍റെ ടീ​മി​ലേ​ക്ക് ന​ട​ത്തി​യ ആ​ദ്യ നി​യ​മ​നം രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ ഉ​ദ​യം മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച പ്ര​മു​ഖ ജ്യോ​തി​ഷി റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ർ ഓ​ൺ സ്‌​പെ​ഷ്യ​ൽ ഡ്യൂ​ട്ടി ആ​യി നി​യ​മി​ച്ചു.

രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പോ​ലും വി​ജ​യ്‌​യു​ടെ വി​ജ​യ​സാ​ധ്യ​ത​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ധ​ൻ പ​ണ്ഡി​റ്റ് വി​ജ​യ്‌​യു​ടെ ഉ​ദ​യം പ്ര​വ​ചി​ച്ച​ത്. വി​ജ​യ്‌​യു​ടെ ജാ​ത​ക​ത്തി​ൽ ഒ​രു രാ​ഷ്ട്രീ​യ ‘സു​നാ​മി’ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ എ​ന്ന പാ​ർ​ട്ടി പേ​രി​ന്‍റെ സം​ഖ്യാ​ശാ​സ്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും വി​ജ​യ്‌​യു​ടെ ന​ക്ഷ​ത്ര​പ്പൊ​രു​ത്ത​വും അ​ദ്ദേ​ഹം നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ രാ​ധ​ൻ പ​ണ്ഡി​റ്റ് പു​തി​യൊ​രാ​ള​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​നും ഉ​പ​ദേ​ശ​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​പ്ര​ധാ​ന രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ ജ​യ​ല​ളി​ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ആ​ത്മീ​യ ഗു​രു എ​ന്ന​തി​ലു​പ​രി രാ​ഷ്ട്രീ​യ-​ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​കൂ​ടി​യാ​ണ് രാ​ധ​ൻ പ​ണ്ഡി​റ്റ്.

ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ യു​ക്തി​ചി​ന്ത​ക​ൾ​ക്ക് പ​ക​രം ജ്യോ​തി​ഷ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ഈ ​നി​യ​മ​ന​ത്തെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​വും ജ്യോ​തി​ഷ​വും ചേ​ർ​ത്തു​ള്ള രാ​ധ​ൻ പ​ണ്ഡി​റ്റി​ന്‍റെ ശൈ​ലി​യെ ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എം.​കെ. സ്റ്റാ​ലി​ൻ, എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി തു​ട​ങ്ങി​യ പ്ര​മു​ഖ​രെ മ​റി​ക​ട​ന്ന് വി​ജ​യ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രു​ന്നു.