ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം ത​ങ്ങ​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്ന് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത് “ട്രോ​മാ​റ്റി​ക്” ആ​ണെ​ന്നും ത​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം വെ​റു​തെ​യാ​യെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​തി​ക​രി​ച്ചു.

മാ​സ​ങ്ങ​ളോ​ളം ഉ​റ​ക്ക​മി​ല്ലാ​തെ പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഈ ​വാ​ർ​ത്ത ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. “ഇ​ത് തി​ക​ച്ചും അ​നീ​തി​യാ​ണ്, പ​രീ​ക്ഷാ ഏ​ജ​ൻ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണി​ത്,” എ​ന്ന് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​ലേ​ക്ക് ക​ട​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ന്നു. “പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ വീ​ണ്ടും അ​തേ തീ​വ്ര​ത​യോ​ടെ പ​ഠി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്,” എ​ന്ന് തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ത്ഥി പ്ര​തി​ക​രി​ച്ചു. പ​രീ​ക്ഷാ അ​ഴി​മ​തി​ക​ൾ ഓ​രോ വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കു​ന്ന​ത് പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്കു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.

നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് പ്ര​മു​ഖ അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ചു. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത തി​രി​ച്ചു​പി​ടി​ക്കാ​ൻ പു​നഃ​പ​രീ​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഇ​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന് സി​ബി​ഐ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 720-ൽ 600 ​മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളും പ​രീ​ക്ഷ​യ്ക്ക് മു​ൻ​പ് പ്ര​ച​രി​ച്ച ‘ഗെ​സ് പേ​പ്പ​റു​ക​ളി​ൽ’ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് എ​ൻ​ടി​എ​യു​ടെ നി​ല​പാ​ട്. രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള 22.79 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​പ്പോ​ൾ പു​നഃ​പ​രീ​ക്ഷാ തീ​യ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.