ഭോ​പ്പാ​ൽ: ഇ​ന്ധ​നം ലാ​ഭി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ, കൂ​റ്റ​ൻ വാ​ഹ​ന​വ്യൂ​ഹ​വു​മാ​യി ബി​ജെ​പി നേ​താ​വി​ന്‍റെ യാ​ത്ര. മ​ധ്യ​പ്ര​ദേ​ശ് പാ​ഠ​പു​സ്ത​ക കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ഭോ​പ്പാ​ലി​ലെ​ത്തി​യ സൗ​ഭാ​ഗ്യ സിം​ഗ് താ​ക്കൂ​ർ ആ​ണ് 50-ഓ​ളം കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​ര​ത്തെ സ്തം​ഭി​പ്പി​ച്ച​ത്.

ഉ​ജ്ജ​യി​നി​ൽ നി​ന്ന് ഭോ​പ്പാ​ലി​ലേ​ക്കാ​യി​രു​ന്നു സൗ​ഭാ​ഗ്യ സിം​ഗി​ന്‍റെ യാ​ത്ര. ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​യാ​യി​ക​ളും അ​ട​ങ്ങു​ന്ന വ​ൻ സം​ഘ​മാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. ഇ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​വ് ഇ​ത് ലം​ഘി​ച്ച​ത് പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കേ​ണ്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​ർ ഇ​ത്ത​ര​ത്തി​ൽ ധൂ​ർ​ത്ത് ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.