ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ച​മ്പ​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക​കി​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളായിരുന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ണാ​ലി​യി​ൽ നി​ന്ന് ഡ​ൽ​ഹൗ​സി​യി​ലേ​ക്ക് 10 പേ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ല​ളി​ത് ഭാ​യ് ഫ​ട്‌​നാ​നി, ഭാ​ര്യ മം​മ്ത, പ്രി​യ​ങ്ക് ക​ന​യ്യ ലാ​ൽ, ഭാ​ര്യ കാ​ജ​ൽ, മ​ക​ൻ ദി​യാ​ൻ​ഷ്, മ​ണ്ടി​യി​ലെ ജോ​ഗീ​ന്ദ​ർ​ന​ഗ​ർ സ​ബ്ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന ഡ്രൈ​വ​ർ ജ​സ്വ​ന്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ആ​ഴ​ത്തി​ലു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ത്ത​നെ​യു​ള്ള വ​ള​വ് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.