കൊ​ച്ചി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ പ​ല​വ​ൻ​പ​ടി പു​ഴ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ബി​യോ​ൺ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രീ​ഷ്, കോ​ട്ട​യം സ്വ​ദേ​ശി അ​തു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. സം​ഘ​ത്തി​ൽ ഒ​മ്പ​തു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ട​മ​ല​യാ​ർ ഡാ​മി​ൽ നി​ന്ന് വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ന് ശേ​ഷം പു​റ​ത്തു​വി​ടു​ന്ന വെ​ള്ള​മാ​ണ് പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ വേ​ന​ൽ​ക്കാ​ല​ത്തും നി​റ​യെ വെ​ള്ള​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടവരെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.