തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും രാ​ജി​വെ​ച്ചു. ത​മി​ഴ്‌​നാ​ടി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ജ​യ് പെ​ര​മ്പൂ​ർ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് സീ​റ്റ് ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം കോ​ട്ട സെ​ന്‍റ് ജോ​ർ​ജ് സ​മു​ച്ച​യ​ത്തി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് ശേ​ഷം ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത വി​ജ​യ് വൈ​കാ​രി​ക​മാ​യ പ്ര​സം​ഗ​മാ​ണ് ന​ട​ത്തി​യ​ത്. ത​ന്‍റെ സ​ർ​ക്കാ​ർ ത​മി​ഴ്‌​നാ​ട്ടി​ൽ “യ​ഥാ​ർ​ത്ഥ മ​തേ​ത​ര, സാ​മൂ​ഹ്യ​നീ​തി” യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

“സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സ്സ് എ​ന്താ​ണെ​ന്നും അ​വ​രു​ടെ ജീ​വി​തം എ​ങ്ങ​നെ​യു​ള്ള​താ​ണെ​ന്നും എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. ഒ​രു സാ​ധാ​ര​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ മ​ക​നാ​യാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. മ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്ന​ല്ല ഞാ​ൻ വ​രു​ന്ന​ത്. നി​ങ്ങ​ളു​ടെ മ​ക​നാ​യോ സ​ഹോ​ദ​ര​നാ​യോ ആ​ണ് ഞാ​ൻ എ​ന്നെ കാ​ണു​ന്ന​ത്. നി​ങ്ങ​ൾ എ​ന്നെ അ​ങ്ങ​നെ ക​ണ്ട​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽ എ​നി​ക്ക് ഇ​ത്ര​യും വ​ലി​യ സ്ഥാ​നം ന​ൽ​കി​യ​ത്.” – വി​ജ​യ് പ​റ​ഞ്ഞു.

അ​പ്രാ​യോ​ഗി​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കി​ല്ലെ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. താ​ൻ ഒ​രു പ്ര​വാ​ച​ക​നോ ദൈ​വ​ദൂ​ത​നോ അ​ല്ലെ​ന്നും ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ താ​ൻ വാ​ഗ്ദാ​നം ചെ​യ്യൂ​വെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി.കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഒ​പ്പ​മു​ള്ള​പ്പോ​ൾ ഏ​ത് അ​സാ​ധ്യ​മാ​യ കാ​ര്യ​ത്തെ​യും നേ​രി​ടാ​ൻ ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞു.