കൊച്ചി: പരാതി നൽകാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഗ്രേഡ് എസ്ഐക്കെതിരെ കേസ്. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസെടുത്തത്.
പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് പരാതി. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയായ മുജീബ് റഹ്മാൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.



