കൊ​ച്ചി: ആ​ലു​വ​യി​ൽ ര​ണ്ട് പേ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും കൂ​ട്ടാ​ളി​യും പോ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ​യി​ലെ ബാ​റി​ന് സ​മീ​പം ര​ണ്ട് പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ശ്യാ​മ​ൾ റോ​യ്, (37) കൂ​ട്ടാ​ളി സാ​ബി​ർ ഹു​സൈ​ൻ (34) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി അ​ബ്ബാ​സ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ​ക്തി​വേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ത​ർ​ക്ക​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഇ​വ​രെ ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്പി കെ​എ​സ് സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സാ​ബി​ർ ഹു​സൈ​നെ ആ​ലു​വ ഭാ​ഗ​ത്ത് നി​ന്നും മു​ഖ്യ പ്ര​തി​യാ​യ ശ്യാ​മ​ൾ റോ​യി​യെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ശ്യാ​മ​ള്‍ റോ​യ് 2014 മു​ത​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 20ഓ​ളം മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ്. നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള പ്ര​തി, ഒ​രു സ്ഥ​ല​ത്തും സ്ഥി​ര​മാ​യി ത​ങ്ങാ​റി​ല്ല. വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളും കൈ​യു​റ​യും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.