ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല. എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യ്ക്കാ​യി മ​ത്സ​ര​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ ഒ​രു കാ​ല​താ​മ​സ​വു​മു​ണ്ടാ​യി​ട്ടി​ല്ല. എ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്നു. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ സോ​ണി​യാ ഗാ​ന്ധി​യെ കാ​ണാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ലെ പി​സി​സി പു​നഃ​സം​ഘ​ട​ന ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​യാ​തെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം.