തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ണ​ലി. ആ​ശു​പ​ത്രി​യി​ലെ ക്യാ​ഷ്വാ​ലി​റ്റി​യി​ൽ ജീ​വ​ന​ക്കാ​രാ​ണ് അ​ണ​ലി​യെ ക​ണ്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

ഉ​ട​ൻ​ത​ന്നെ പ​രു​ത്തി​പ​ള്ളി​യി​ലെ ആ​ർ​ആ​ർ​ടി ടീ​മി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ആ​ർ ആ​ർ ടി ​അം​ഗം റോ​ഷി​നി എ​ത്തി അ​ണ​ലി കു​ഞ്ഞി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.​ക്യാ​ഷ്വാ​ലി​റ്റി​യി​ൽ സ്റ്റെ​പ്പി​ന​ടി​യി​ലെ ചെ​റി​യ ദ്വാ​ര​ത്തി​ലാ​യി​രു​ന്നു അ​ണ​ലി കു​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ർ പ​ഞ്ഞി വ​ച്ച് അ​തി​നെ അ​ട​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി അം​ഗം സ്ഥ​ല​ത്തെ​ത്തി പ​ഞ്ഞി മാ​റ്റി അ​ണ​ലി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ണ​ലി​യു​ടെ കു​ഞ്ഞു​ങ്ങ​ൾ ഇ​നി​യും പ​രി​സ​ര​ത്ത് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.