കേരളത്തില്‍ വോട്ട് വിഹിതം 39.41 ശതമാനത്തില്‍ നിന്ന് 46.5-ലേക്ക് ഉയർത്തി യുഡിഎഫ്. എല്‍ഡിഎഫ് വോട്ടുവിഹിതം 37.6 ശതമാനത്തിലേക്ക് താഴ്ന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ 7.68 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. എൻഡിഎ 1.66 ശതമാനം വോട്ട് വർധിപ്പിക്കുകയും ചെയ്തു.

2021-ല്‍ 45.28 ശതമാനം വോട്ടുവിഹിതമായിരുന്നു എല്‍ഡിഎഫിന്. കഴിഞ്ഞ തവണത്തേക്കാള്‍ 7.68 ശതമാനത്തിന്‍റെ കുറവ്.

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ചയാണ് കോട്ടയത്ത് യോഗം ചേരുന്നത്.