കൊ​ച്ചി: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് വി​ജ​യി​ച്ച മ​നോ​ജ് മൂ​ത്തേ​ടം. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ ബേ​സി​ല്‍ പോ​ളി​നെ 28,434 വോ​ട്ടി​ന് പി​ന്ത​ള്ളി​യാ​ണ് മ​നോ​ജ് മൂ​ത്തേ​ടം വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

താ​ഴേ​ക്കി​ട​യി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്ന് വ​ലി​യ നേ​ട്ടം കൊ​യ്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ളാ​ണ് മ​നോ​ജും. രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ഒ​രു​പാ​ട് ക​ന​ല്‍ വ​ഴി​ക​ള്‍ മ​നോ​ജി​ന് താ​ണ്ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യും ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​യും റി​സ​പ്ഷ​നി​സ്റ്റ് ജോ​ലി ചെ​യ്താ​ണ് മ​നോ​ജ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കിയ​ത്.

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ​യാ​ണ് മ​നോ​ജ് ബേ​ക്ക​റി​യി​ലും ലോ​ഡ്ജി​ലും പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്ത​ത്. പ​ഠ​ന​ത്തി​നൊ​പ്പം എ​ല്‍​ഐ​സി ഏ​ജ​ന്‍റാ​യും വ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ല്‍ മ​നോ​ജ് സ​ജീ​വ​മാ​യി. കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​ട്ടാ​ണ് തു​ട​ക്കം.

പി​ന്നീ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബ്ലോ​ക്ക്, ജി​ല്ല, സം​സ്ഥാ​ന നേ​തൃ​പ​ദ​വി​ക​ളി​ലും എ​ത്തി. പ​ഠ​ന​ത്തി​ന് ശേ​ഷം കൂ​വ​പ്പ​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​ര​നാ​യി. പി​ന്നീ​ട് ഈ ​ബാ​ങ്കി​ന്‍റ് പ്ര​സി​ഡ​ന്‍റാ​യും കൂ​വ​പ്പ​ടി ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും തി​ള​ങ്ങി.

തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് പാ​ർ​ട്ടി ടി​ക്ക​റ്റ് ന​ൽ​കി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം പ​ത്തു മ​ട​ങ്ങാ​യി ഉ​യ​ര്‍​ത്തി​യാ​ണ് മ​നോ​ജി​ന്‍റെ ച​രി​ത്ര വി​ജ​യം. 2899 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് 2021ല്‍ ​എ​ല്‍​ദോ​സി​ന് ല​ഭി​ച്ച​ത്.