തിരുവനന്തപുരം: സിപിഎമ്മിന്റെ തോൽവിയിൽനിന്നും യുഡിഎഫും പഠിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എ.കെ.ആന്റണി. ഭരണം കിട്ടികഴിഞ്ഞാൽ ജനങ്ങളെ മറക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് കാരണം എന്താണെന്ന് പരിശോധിച്ച ശേഷം സിപിഎം മര്യാദക്കാരായി മാറണം. ജനങ്ങളാണ് യജമാനന്മാരെന്ന് തിരിച്ചറിയണം.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന മൂന്ന് പേരും തന്റെ ഇഷ്ടക്കാരാണെന്നും അവർ എല്ലാവരും യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരാളിലേക്ക് വിരൽ ചൂണ്ടാൻ താൻ ആഗ്രഹിക്കുന്നില്ല.
നല്ല മന്ത്രിമാർ ഉണ്ടാകണം. കേരളത്തിന്റെ പരിതാപകരമായ സ്ഥിതി മനസിലാക്കി സാന്പത്തിക തകർച്ചയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



