ഹി​ന്ദി മി​നീ​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കും ബി​ഗ് സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കും ഒ​രു​പോ​ലെ സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് കൃ​തി​ക ക​മ്ര. ഒ​രി​ക്ക​ൽ താ​ന്‍ നേ​രി​ട്ട കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് കൃ​തി​ക ഇ​പ്പോ​ള്‍. മോ​ശം സാ​ഹ​ച​ര്യ​ത്തി​ന് തൊ​ട്ട​രി​കെ​യെ​ത്തി​യെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ക്കാ​തെ താ​ന്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കാ​സ്റ്റിം​ഗ് കൗ​ച്ച് പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ടെ​ന്ന് നേ​ര​ത്തേ ത​ന്നെ ഞാ​ൻ കേ​ട്ടി​രു​ന്നു. എ​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​തേ​ക്കു​റി​ച്ച് പ​ത്ര​ത്തി​ൽ വാ​യി​ച്ചി​ട്ടു​ണ്ട്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ന് തൊ​ട്ട​രി​കി​ൽ ഞാ​നെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പ​രി​ക്കൊ​ന്നും സം​ഭ​വി​ക്കാ​തെ ഞാ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​വ​ലം ഭാ​ഗ്യം കൊ​ണ്ടാ​ണ് ഞാ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​നൊ​രു മി​ടു​ക്കി​യാ​യ​തു​കൊ​ണ്ട​ല്ല അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​ൻ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ വ​ള​രെ ചെ​റു​പ്പ​മാ​യി​രു​ന്നു.

ഭാ​ഗ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സി​നി​മ​യി​ലു​ള്ള​വ​ർ സീ​രി​യ​ലി​ലു​ള്ള​വ​രെ ത​ങ്ങ​ളേ​ക്കാ​ൾ താ​ഴ്ന്ന​വ​രാ​യാ​ണ് കാ​ണു​ന്ന​ത്. ആ ​വേ​ർ​തി​രി​വ് ഞാ​ൻ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ ടി​വി​യും സി​നി​മ​യും ത​മ്മി​ൽ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ച​ത്. ഞാ​നൊ​രു ഫെ​മി​നി​സ്റ്റാ​ണ്. അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ഇ​ത് ഞാ​ൻ പ​റ​യു​ന്ന​ത്.

സ്‌​ക്രീ​നി​ൽ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്ന കാ​ര്യം ഞാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ടി​വി​യി​ലാ​ണെ​ങ്കി​ൽ പോ​ലും പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ങ്ങ​ളെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന ഷോ​ക​ളി​ൽ നി​ന്നും അ​ടു​ക്ക​ള നാ​ട​ക​ങ്ങ​ളി​ൽ നി​ന്ന് ഞാ​ൻ അ​ക​ന്ന് നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. പു​രോ​ഗ​മ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​ണ് ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്- കൃ​തി​ക പ​റ​ഞ്ഞു.