തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ത്തി​ച്ചാ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ൻ. പോ​ലീ​സും ഗു​ണ്ട​ക​ളും ചേ​ർ​ന്ന് പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ത്തി​യ​ത് മൃ​ഗീ​യ​മാ​യ ആ​ക്ര​മ​ണ​മെ​ന്ന് ബാ​ല​ൻ പ്ര​തി​ക​രി​ച്ചു.

സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട പോ​ലീ​സ് ത​ല​ങ്ങും വി​ല​ങ്ങും പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​യെ​ന്നും ബാ​ല​ൻ വി​മ​ർ​ശി​ച്ചു. പാ​ല​ക്കാ​ട് യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ക​ലാ​ശി​ച്ച​ത്.

യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ക​ട​ന​ത്തി​ന് നേ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ചി​ല്ലു​കു​പ്പി എ​റി​യു​ക​യാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ സം​ഘ​ടി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ കു​പ്പി എ​റി​ഞ്ഞ​തോ​ടെ​യാ​ണ്
പോ​ലീ​സ് ഇ​ട​പെ​ട്ട​ത്.