മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ലീ​ഗു​മാ​യി ച​ര്‍​ച്ച ചെ​യ്താ​കും കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ള്‍. യു​ഡി​എ​ഫി​ല്‍ ത​മ്മി​ല​ടി​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ല. അ​ത്ത​രം മോ​ശം പ്ര​വ​ണ​ത​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം അ​ഭി​പ്രാ​യം വ​രു​ന്ന​ത്.

മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യം കോ​ണ്‍​ഗ്ര​സു​മാ​യി ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. ലീ​ഗി​ല്‍ മെ​റി​റ്റു​ള്ള​വ​രെ​യാ​കും മ​ന്ത്രി​യാ​ക്കു​ക. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് ജ​നം മ​റു​പ​ടി ന​ല്‍​കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.