തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. നിലവിൽ യുഡിഎഫ് 96 സീറ്റിലും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്. മുഖ്യമന്ത്രി ഉൾപ്പടെ 12 മന്ത്രിമാർ ഇപ്പോഴും പിന്നിൽ നിൽക്കുകയാണ്.
യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, വി. ശിവന്‍കുട്ടി, വീണാ ജോർജ്, ഗണേഷ് കുമാർ, ആർ. ബിന്ദു, പി. രാജീവ്, അബ്ദുറഹിമാൻ, കടന്നപള്ളി രാമചന്ദ്രൻ, എം.ബി.രാജേഷ്, ജെ. ചിഞ്ചുറാണി, എ. കെ.ശശീന്ദ്രൻ എന്നിവരെല്ലാം പരാജയ ഭീഷണി നേരിടുകയാണ്.
പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്. എന്നാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം റൗണ്ടിലും പിന്നിലാണ്. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്.



