ചെന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യും ന​ട​ന്‍ വി​ജ​യ്‌യുടെപാ​ര്‍​ട്ടി​യാ​യ ടി​വി​കെ​യും ഒ​രോ സീ​റ്റി​ല്‍ മു​ന്നി​ല്‍. ത​മി​ഴ്‌​നാ​ട്ടി​ല്‍ 234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ല​മാ​ണ് ഇ​ന്ന് പു​റ​ത്തു​വ​രി​ക. 118 സീ​റ്റു​ക​ളാ​ണ് ഭ​ര​ണം പി​ടി​ക്കാ​ന്‍ വേ​ണ്ട​ത്.

ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​റ​പ്പെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് ഡി​എം​കെ. വി​ജ​യ്‌​യു​ടെ ടി​വി​കെ ച​ല​നം ഉ​ണ്ടാ​ക്കു​മോ​യെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ള്‍. എ​ഐ​എ​ഡി​എം​കെ​യും ബി​ജെ​പി​യും പ്ര​തീ​ക്ഷ​യി​ലാ​ണ്.