തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് നേ​മ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു.

നേ​മ​ത്ത് നി​ന്ന് യു​ഡി​എ​ഫ് പ്ര​തി​നി​ധി​യു​ണ്ടാ​കു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ടി​ന് ന​ല്ല​ത് വ​രു​മെ​ന്നും നേ​മ​ത്ത് ശു​ഭ പ്ര​തീ​ക്ഷ​യാ​ണെ​ന്നും ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ക​ടു​ത്ത ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് നേ​മം. വി. ​ശി​വ​ൻ​കു​ട്ടി എ​ൽ​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടു​മ്പോ​ൾ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.