കൊ​ച്ചി: കോ​ട​തി​ക്ക് മു​ൻ​പി​ൽ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി കും​ഭ​മേ​ള വൈ​റ​ൽ താ​രം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്നും മ​ണി​പ്പൂ​ര്‍ ഡ​യ​റി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളി​ലെ​ടു​ത്ത കേ​സി​ലാ​ണ് പെ​ണ്‍​കു​ട്ടി എ​റ​ണാ​കു​ളം സി​ജെ​എ​മ്മി​നു മു​ന്നി​ലെ​ത്തി ര​ഹ​സ്യ മൊ​ഴി ന​ല്‍​കി​യ​ത്.

ത​ന്‍റെ പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന​ത് നു​ണ​പ്ര​ച​ര​ണ​മാ​ണെ​ന്നും ബി​ജെ​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും പെ​ണ്‍​കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ണി​പ്പൂ​ര്‍ ഡ​യ​റി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സ​നോ​ജ് മി​ശ്ര മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും വി​എ​ച്ച്പി നേ​താ​വ് അ​നി​ല്‍ വി​ള​യി​ല്‍ ത​നി​ക്കെ​തി​രെ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പെ​ണ്‍​കു​ട്ടി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.