കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ വി​ര​ണ്ടോ​ടി​യ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവർ വിഷ്ണു ആണ് മരിച്ചത്. സം​ഭ​വ​ത്തി​ൽ മറ്റ് രണ്ട് പേർക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കി​ട​ങ്ങൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് ഇ​ട​ഞ്ഞ​തെ​ന്നാ​ണ് വി​വ​രം.