ആം ആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയതിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകി രാജ്യസഭ എം.പി രാഘവ് ഛദ്ദ. താൻ ചേരുന്ന സമയത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞാണ് ചദ്ദ തന്റെ രാഷ്ട്രീയ മാറ്റത്തെ ന്യായീകരിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടി മാറിയതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് നഷ്ടമായിരുന്നത്. 

യുവാക്കളുടെയും ജെൻ സി വോട്ടർമാരുടെയും ഇടയിലുള്ള തന്റെ ജനപ്രീതി ഇടിയുന്നത് തടയാനും അനുയായികൾക്കിടയിലെ അവ്യക്തത നീക്കാനുമാണ് രാഘവ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.