കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇന്നും (27/04/2026) നാളെയും ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുണ്ട്.

 29/04/2026 മുതൽ 01/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.  ഈ ദിനങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.