ന്യൂ​ഡ​ൽ​ഹി: രാ​ത്രി​യി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ദ്വാ​ര​ക ജാ​ഫ​ർ​പു​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി പാ​ണ്ഡ​വ് കു​മാ​ർ(21) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് രൂ​പേ​ഷ് ചി​കി​ത്സ​യി​ലാ​ണ്. ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലി​ലെ ഹെ​ഡ്കോ​ൺ​സ്‌​റ്റ​ബി​ൾ നീ​ര​ജാ​ണ് വെ​ടി​വ​ച്ച​തെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ഒ​രു സം​ഘം തൊ​ഴി​ലാ​ളി​ക​ൾ രാ​ത്രി വീ​ട്ടി​ൽ പാ​ർ​ട്ടി ന​ട​ത്തി​യി​രു​ന്നു.

രാ​ത്രി വൈ​കി​യും ഉ​ച്ച​ത്തി​ൽ പാ​ട്ട് തു​ട​ർ​ന്ന​തോ​ടെ നീ​ര​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചോ​ദ്യം ചെ​യ്തു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ നീ​ര​ജ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ ഇ​രു​വ​രെ​യും റാ​വു തു​ലാ​റാം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പാ​ണ്ഡ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.