ഛത്ത​ർ​പു​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന് ജീ​വി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് ദ​ളി​ത് സ്ത്രീ​ക​ളെ മ​രി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​ക വീ​ട്ട​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് ദ​ളി​ത് ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​ക പു​റ​ത്തു​വ​ന്ന​ത്. ര​മാ​ബാ​യ് റൈ​ക്വാ​ർ, ഗി​രി​ജ വി​ശ്വ​ക​ർ​മ, ക​ല്ലു അ​ഹി​ർ​വാ​ർ എ​ന്നി​വ​രെ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​രി​ച്ച​വ​രാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ മൂ​ന്ന് പേ​രു​ടെ​യും ദ​ളി​ത് ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​വും നി​ല​ച്ചു. കൂ​ടാ​തെ ര​മാ​ബാ​യി​യു​ടെ​യും ഗി​രി​ജ​യു​ടെ​യും വി​ധ​വാ​പെ​ൻ​ഷ​നും മു​ട​ങ്ങി. പി​ന്നാ​ലെ മൂ​വ​രും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ച​ന്ദ്ര​പു​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​മ​ർ സിം​ഗി​നെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.