ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 9.35 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ലു​ങ്ക് ന​ടി​ക്കെ​തി​രെ പ​രാ​തി. അ​ഷു റെ​ഡ്ഡി എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​ങ്ക​ട അ​ശ്വി​നി റെ​ഡ്ഡി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യാ​ണ് പ​രാ​തി. ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ ക്രൈം ​സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​കെ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യെ​നു​മ​ല സ​ത്യ​നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ മ​ക​ൻ ധ​ർ​മ്മേ​ന്ദ്ര​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ന​ടി വ​ൻ തു​ക കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

2018ൽ ​ആ​ണ് ധ​ർ​മ്മേ​ന്ദ്ര അ​ശ്വി​നി റെ​ഡ്ഡി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ക്കാ​ല​ത്ത് ധ​ർ​മ്മേ​ന്ദ്ര വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളി​ലാ​യി​രു​ന്നു. ധ​ർ​മ്മേ​ന്ദ്ര​യു​മാ​യി വി​വാ​ഹ​ത്തി​ന് ത​യാ​റാ​ണെ​ന്ന് ന​ടി ഉ​റ​പ്പു ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​തി​നു​പി​ന്നാ​ലെ ത​ന്‍റെ സി​നി​മ ക​രി​യ​ർ, വ്യ​ക്തി​പ​ര​മാ​യ ചെ​ല​വു​ക​ൾ, വാ​യ്പ എ​ന്നി​വ​യു​ടെ പേ​രി​ൽ ന​ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പു​റ​മെ കാ​ർ, സ്വ​ർ​ണം, മ​റ്റ് ആ​സ്തി​ക​ൾ എ​ന്നി​വ​യും ധ​ർ​മ്മേ​ന്ദ്ര​യി​ൽ നി​ന്ന് ന​ടി വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

2020 ജൂ​ലൈ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹം ക​ഴി​ക്കാ​ൻ ധ​ർ​മ്മേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ടി അ​തി​ന് വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ന​ടി ഹേ​മ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യും 70 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കാ​മെ​ന്ന് അ​ശ്വി​നി സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നാ​യി ന​ൽ​കി​യ ബ്ലാ​ങ്ക് ചെ​ക്കു​ക​ൾ പി​ന്നീ​ട് തി​രി​കെ വാ​ങ്ങി ന​ശി​പ്പി​ച്ചു ക​ള​ഞ്ഞ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.