കൊ​ല്ലം: കൊ​ല്ല​ത്ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​ലൂ​ർ സ്വ​ദേ​ശി​യാ​യ ജ​യ​കൃ​ഷ്ണ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​ർ​ത്താ​തെ പോ​യ കാ​ർ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. മ​ട​ത്ത​റ മു​ത​ൽ ക​ട​യ്ക്ക​ൽ വ​രെ റോ​ഡി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് പാ​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച ജ​യ​കൃ​ഷ്ണ​നെ ക​ട​യ്ക്ക​ൽ പോ​ലീ​സ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കാ​റും പി​ടി​ച്ചെ​ടു​ത്തു.