തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ന​ല്‍​കി​യ പെ​റ്റീ​ഷ​ൻ പ​രി​ഗ​ണി​ച്ച റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പു​റ​ത്തുനി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്‍​ഇ​ബി​ക്ക് അ​നു​മ​തി ന​ല്‍​കി. സം​സ്ഥാ​ന​ത്തെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

പ​ര​മാ​വ​ധി 250 മെ​ഗാ വാ​ട്ട് വ​രെ വാ​ങ്ങാം. വൈ​ദ്യു​തി വി​ല യൂ​ണി​റ്റി​ന് 10 രൂ​പ​യി​ൽ താ​ഴെ ആ​യി​രി​ക്ക​ണം. മേ​യ്‌ 15 വ​രെ​യാ​ണ് സ​മ​യ പ​രി​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ആ​വ​ശ്യം വ​ര്‍​ധി​ച്ചി​ര​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 18ന് ​പ്ര​തി​ദി​ന ഉ​പ​യോ​ഗം 117 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് എ​ന്ന റി​ക്കാ​ര്‍​ഡി​ലെ​ത്തു​ക​യും ചെ​യ്തു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ ബോ​ര്‍​ഡ്, റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന് പെ​റ്റീ​ഷ​ൻ ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ 24ന് ​ക​മ്മീ​ഷ​ന് ഹി​യ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും പെ​റ്റീ​ഷ​ൻ പൂ​ര്‍​ണ​മ​ല്ലാ​ത്ത​തി​നാ​ൽ പു​തു​ക്കി ന​ല്‍​കാ​ന് നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മെ​ങ്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.