തൃ​ശൂ​ർ: വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ പൂ​ര​ദി​ന​ത്തി​ലെ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി. വ​ട​ക്കു​ന്നാ​ഥ സ​ന്നി​ധി​യി​ലേ​ക്ക് ഘ​ട​ക​പൂ​ര​ങ്ങ​ളു​ടെ വ​ര​വ് തു​ട​ങ്ങി. ക​ണി​മം​ഗ​ലം ശാ​സ്താ​വാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. പി​ന്നാ​ലെ മ​റ്റ് ഘ​ട​ക​ഘ​ട​ക​പൂ​ര​ങ്ങ​ളും എ​ത്തും.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് മ​ഠ​ത്തി​ല്‍​വ​ര​വ് പ​ഞ്ച​വാ​ദ്യം. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട്പു​ര അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​യാ​ണ് ഇ​പ്രാ​വ​ശ്യം തൃ​ശൂ​ര്‍ പൂ​രം ന​ട​ക്കു​ന്ന​ത്.

വെ​ടി​ക്കെ​ട്ട് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി. കു​ട​മാ​റ്റം 15 മി​നി​റ്റ് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട്, പ്ര​ധാ​ന വെ​ടി​ക്കെ​ട്ട്, പ​ക​ല്‍ വെ​ടി​ക്കെ​ട്ട് എ​ന്നി​വ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് തൃ​ശൂ​ര്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജ​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഘ​ട​ക പൂ​ര​ങ്ങ​ളു​ടെ​യും പ്ര​ധാ​ന പൂ​ര​ങ്ങ​ളു​ടെ​യും വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും പു​റ​ത്ത് ക​ട​ക്ക​ലും മു​ന്‍​പ് നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മം ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ച് ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.