വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ചി​ത്രം ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

സു​താ​ര്യ​ത​യ്ക്കാ​യാ​ണ് അ​ക്ര​മി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​തെ​ന്ന് പി​ന്നീ​ട് വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് ട്രം​പ് പ​റ​ഞ്ഞു. ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​ന് പ​രു​ക്കേ​റ്റെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി (യു​എ​സ് സ​മ​യം) ന​ട​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ ട്രം​പി​നൊ​പ്പം മ​റ്റ് പ്ര​ധാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ ട്രം​പി​നെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​യു​ന്ന​തി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​നാ​യി വേ​ദി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

‘ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​നെ വ​ള​രെ അ​ടു​ത്തു​നി​ന്ന് അ​ക്ര​മി വെ​ടി​വ​ച്ചു. അ​ദ്ദേ​ഹ​ത്തോ​ട് ഇ​പ്പോ​ൾ സം​സാ​രി​ച്ചു. നി​ല തൃ​പ്തി​ക​ര​മാ​ണ്. വ​ള​രെ ധൈ​ര്യ​ശാ​ലി​യാ​ണ് ആ ​ഓ​ഫി​സ​ർ. ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. ആ​ദ്യ​മാ​യ​ല്ല എ​നി​ക്കു​നേ​രെ അ​ക്ര​മ​മു​ണ്ടാ​കു​ന്ന​ത്. പെ​ൻ​സി​ൽ​വാ​നി​യ​യി​ലും പാം ​ബീ​ച്ചി​ലും എ​നി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ അ​ക്ര​മി അ​സു​ഖ​ബാ​ധി​ത​നാ​യ ഒ​രാ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.’–​ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ത്താ​ഴ​വി​രു​ന്ന് മാ​റ്റി​വ​ച്ചു. നൂ​റു​ക​ണ​ക്കി​ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സെ​ലി​ബ്രി​റ്റി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​നി​ക​ളാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്