സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാതൃക സ്രിഷ്ടിക്കപ്പെടുകയാണിക്കൊല്ലം.
ഇക്കൊല്ലം തിരുന്നാൾ നടത്തുന്നത് ഇടവകയിലെ നൂറ്റിയെഴുപതിലധികം വരുന്ന വനിതകൾ.

പൗരുഷത്തിന്റെ പ്രതീകങ്ങളായ പളപള മിന്നുന്ന സിൽക്ക് ജുബയും മുണ്ടും ധരിച്ച് മീശയും പിരിച്ച് പെരുന്നാൾ പ്രദിക്ഷിണത്തിനും മറ്റ് പരിപാടികൾക്കും നേതൃത്വം കൊടുക്കുന്ന പുരുഷ കേസരികൾക്ക് ഇപ്രാവശ്യം വിട.

പൂർവ്വാധികം ഭംഗിയായി ഇക്കൊല്ലത്തെ പെരുന്നാൾ പരിപാടികൾ നിയന്ത്രിക്കുന്നത് വളയിട്ട കൈകളായിരിക്കും. ക്രൈസ്തവ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന മെഗാ മാർഗ്ഗം കളി ഇക്കൊല്ലത്തെ പ്രത്യേകതയായിരിക്കും. ഇടവകയിലെ വനിതാ അംഗങ്ങൾക്കിടയിലെ കൂട്ടായ്മയും സാഹോദര്യവും വിളിച്ചോതുന്ന ഈ മാർഗ്ഗം കളിയിൽ ഇരുന്നൂറിലധികം വനിതകൾ പങ്കെടുക്കും.

ജൂൺ 26 മുതൽ ജൂലൈ 5 വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ. ജൂൺ 26 ന് കൊടിയേറ്റോടെ തിരുന്നാൾ ആഘോഷ ങ്ങൾക്ക് തുടക്കമാവും.

കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് വിശിഷ്ടാഥിതിയായി പങ്കെടുക്കും.

മെഗാ മാർഗ്ഗം കളി കൂടാതെ ഇടവകാഗംകളുടെ മറ്റ് നിരവധി കലാപരിപാടികളും അണിയറയിൽ ഒരുങ്ങുകയാണ്.