സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്നും നാളെയും പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ച്ചൂട് 40 ഡിഗ്രി സെല്‍ഷസ് വരെ ഉയരാൻ സാധ്യതയുണ്ട്.

കൊല്ലത്ത് 39 ഡിഗ്രി വരെയും തൃശൂർ, കോട്ടയം ജില്ലയില്‍ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വെരയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും പകല്‍ താപനില ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.