കൊ​ട്ട​യം: കു​ഞ്ഞി​ന്‍റെ ഡ​യ​പ്പ​ര്‍ ക​ത്തി​ക്കാ​നാ​യി ഗ്യാ​സ് അ​ടു​പ്പി​ല്‍ നി​ന്ന് പേ​പ്പ​റി​ല്‍ തീ ​എ​ടു​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ യു​വ​തി മ​രി​ച്ചു. കോ​ട്ട​യം ളാ​ക്കാ​ട്ടൂ​ര്‍ ആ​ന​ക്ക​ല്ലു​ങ്ക​ലി​ല്‍ ജോ​മോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ (26) ആ​ണ് മ​രി​ച്ച​ത്.

ഗ്യാ​സ് അ​ടു​പ്പി​ല്‍ നി​ന്ന് പേ​പ്പ​റി​ലേ​ക്ക് തീ ​കൊ​ളു​ത്തു​ന്ന​തി​നി​ടെ ജോ​മോ​ളു​ടെ നൈ​റ്റി​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ജോ​മോ​ൾ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് എ​ബി​സ​ണ്‍. ഇ​വാ​നി​യ മ​ക​ളാ​ണ്.