തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സി​ന്‍റെ യോ​ഗം വി​ളി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​ണ് ഡി​എം​ഒ​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ത്.

ക്യാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തു​ന്ന കേ​സു​ക​ളി​ല്‍ പാ​മ്പ് ക​ടി​ക്കു​ള്ള സാ​ധ്യ​ത കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മൂ​ന്ന് പേ​ര്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്ന് മ​ര​ണ​ങ്ങ​ളി​ലും പാ​മ്പു​ക​ടി സാ​ധ്യ​ത ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. രോ​ഗി​ക​ള്‍ മ​രി​ച്ച ശേ​ഷ​മാ​ണ് പാ​മ്പു​ക​ടി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, തൃ​ശൂ​ര്‍ കോ​ടാ​ലി​യി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച വീ​ട്ടി​ല്‍ വീ​ണ്ടും പാ​മ്പി​നെ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ഞ്ചാ​മ​ത്തെ പാ​മ്പി​നെ വീ​ട്ടി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച മാ​ത്രം ര​ണ്ടു പാ​മ്പു​ക​ളെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച എ​ട്ടു​വ​യ​സ്സു​കാ​ര​ന്‍ ആ​ള്‍​ജോ​യും സ​ഹോ​ദ​ര​ന്‍ അ​നോ​ഷും ഉ​റ​ങ്ങി​യി​രു​ന്ന മു​റി​യു​ടെ സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ല്‍ ആ​യി​രു​ന്നു പാ​മ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പും സ​ര്‍​പ്പ ടീ​മും രാ​വി​ലെ വീ​ട്ടി​ലെ​ത്തി ശു​ചി​മു​റി​യു​ടെ ത​റ​യും വീ​ടി​ന് പു​റ​ത്തെ ത​റ​യു​ടെ ഭാ​ഗ​ങ്ങ​ളും പൊ​ളി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.