കൊച്ചി: രാ​ജി​ക്ക​ത്ത് ഫെ​ഫ്ക കൗ​ൺ​സി​ൽ അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്  ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​രും. ഇ​ന്ന് ഉ​ച്ഛ​യോ​ടെ​യാ​ണ് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ രാ​ജി​വെ​യ്ക്കു​ന്നു​വെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ച​ത്.

പു​തി​യ നേ​തൃ​ത്വം വ​ര​ട്ടേ​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ. എ​ന്നാ​ൽ രാ​ജി സ​മ​ർ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ഫെ​ഫ്ക യോ​ഗം ചേ​രു​ക​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ രാ​ജി സ്വീ​ക​രി​ക്ക​ണ്ട എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച കാ​ലം മു​ത​ൽ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​തൃ​ത്വ​ത്തി​ലു​ണ്ട്.